Wednesday, 19 March 2008

കാപ്പിരികളുടെ നാട്ടില്‍(ഭാഗം 2)


വേര്‍ ദെ യു ഗൊ? സെക്യൂരിറ്റി ക്കാരന്റെ ചോദ്യം ...ഇതെന്തു ഇംഗ്ലീഷ്‌ എന്നു ചിന്തിച്ചിരിക്കുമ്പോള്‍ സെക്യൂരിറ്റി അയാളുടെ മൊബൈല്‍ എടുത്തു തന്നു..ഞാന്‍ അതു വാങ്ങി ബാറില്‍ നിന്ന് ഇറങ്ങിയവനു ഫ്രീ ആയി മോരും വെള്ളം കിട്ടിയതു പോലെ ഇരുന്നു..കാരണം എങ്ങിനെ പ്രമോദിന്റെ നമ്പര്‍ ഡയല്‍ ചെയ്യും എന്നറിയില്ല...എന്റെ മൊബൈല്‍ നിരീക്ഷണം അതിന്റെ പാരമ്യതയില്‍ എത്തിയപ്പോള്‍ സെക്യൂരിറ്റിക്കാരനു കാര്യം മനസ്സിലായി..കൂടുതല്‍ ഞാന്‍ പണിഞ്ഞാല്‍ പിന്നെ ഫോണ്‍ കാണില്ല എന്നു മനസ്സിലാക്കി അയാള്‍ ഫോണ്‍ വാങ്ങി. എന്നിട്ടു എന്നോടു നമ്പര്‍ ചോദിച്ചു.അതു നോക്കി അയാള്‍ക്കു എന്റെ അവസ്ഥ മനസ്സിലായി.അയാള്‍ അതില്‍ നിന്നും ആവശ്യം ഉള്ള നമ്പര്‍ മാത്രം ഡയല്‍ ചെയ്ത്‌ എന്റെ കയ്യില്‍ തന്നു.അപ്പുറത്ത്‌ പ്രമോദിന്റെ സൗണ്ട്‌ കേട്ടപ്പോള്‍ കാട്ടില്‍ നിന്നും റോട്ടിലെത്തിയ ഒരു സന്തോഷം..അറിയാവുന്ന സകല തെറിയും ആദ്യമെ അവനെ വിളിച്ചു..തെറിവിളിയുടെ ഊക്കില്‍ ഇന്ത്യന്‍ എന്നു കണ്ടു വഴി ചോദിക്കാന്‍ വന്ന ഒരു ചേട്ടന്‍ വന്ന വഴി തിരിച്ചോടി..


എല്ലാം കഴിഞ്ഞപ്പോള്‍ അവന്‍ പറഞ്ഞു "നീ ഒന്നു തിരിഞ്ഞു നോക്കെട #$%&`*= മോനെ" തിരിഞ്ഞു നോക്കിയപ്പോള്‍ ചന്ദ്രലേഖയില്‍ മാമുക്കോയ കാണിക്കുന്ന പോലെ അവന്‍ പുറത്തു നിന്നു ഒപ്പന കളിക്കുന്നു..അവന്‍ ഞാന്‍ തിരിച്ചു കയറിയപ്പോളെ വന്നിരുന്നു..ഞാന്‍ വന്ന വഴി തിരിഞ്ഞു നോക്കത്തതു കൊണ്ട്‌ അവന്‍ അവിടെ കിടന്നു കാലും കൈയും ഇട്ടു സകല കേരള കലാരൂപങ്ങളും കാണിക്കുകയായിരുന്നു.അരവിന്ദന്‍ പറഞ്ഞ പോലെ(അരവിന്ദന്‍ തന്നെ അല്ലെ?)ബ്‌ഹ്‌..എന്ന ചിരിയുമായി അവന്റെ അടുത്തേക്കു നടക്കാന്‍ തുടങ്ങിയപ്പോള്‍ സെക്യൂരിറ്റി ചേട്ടന്‍ പിന്നില്‍ നിന്നും മാസ്താ..പാച്ചൊ..എന്നു പറഞ്ഞു..എന്റെ പേരു പാച്ചന്‍ എന്നു അല്ലാത്തതു കൊണ്ടു ഞാന്‍ നോക്കിയില്ല.(പിന്നീട്‌ ആണു അറിഞ്ഞതു "പാച്ചൊ" എന്നാല്‍ ലോക്കല്‍ ലാംഗ്വേജ്‌ ആയ "റ്റ്‌വി"(TWI)യില്‍ ക്ഷമിക്കണം എന്നാണു അര്‍ത്ഥം..കൂടുതല്‍ ഭാഷാ അബദ്ധങ്ങള്‍ പുറകെ വരുന്നുണ്ട്‌).


രണ്ടടി നടന്നപ്പൊള്‍ തോളില്‍ ഒരു കൈ..സെക്യൂരിറ്റി ചേട്ടന്‍..ഗിമ്മീ സംതിംഗ്‌...ഓ അപ്പം ചേട്ടന്‍ സേവനം ചെയ്തതല്ല..കീശയില്‍ 100 രൂപയില്‍ കുറഞ്ഞ നോട്ടും ഇല്ല...ഇവിടെ ചില്ലറയും കിട്ടില്ല..പണ്ടാരമടങ്ങട്ടെ എന്നു കരുതി 100 രൂപ തന്നെ കൊടുത്തു..പൊട്ടന്റെ കയ്യില്‍ കിട്ടിയ ലോട്ടറി ടിക്കറ്റ്‌ പോലെ അയാള്‍ അതു തിരിച്ചും മറിച്ചും നോക്കിയിട്ടു എന്റെ നേരെ നീട്ടി..എന്നിട്ടു പറഞ്ഞു..ഐ നൊ ടൈക്‌ ദിസ്‌..ഗിമ്മി സെടിസ്‌...ഈ കാലന്‍ ഇതെന്താ പറയുന്നെ..ഇവനു കാശു വേണ്ട ചെടി മതിയെന്നോ? നൊ ചെടി വിത്‌ മീ.. ഞാനും വിട്ടില്ല..ഉടനെ അയാള്‍ നട്ടപ്പാതിരക്കു മൂത്രം ഒഴിക്കാന്‍ എഴുന്നേറ്റവന്‍ പ്രേതത്തെ കണ്ട പോലെ അലറി കൂവി എന്തൊക്കെയൊ പറഞ്ഞു..അമ്മയാണെ ഒരക്ഷരം പോലും എനിക്കു മനസ്സിലായില്ല.ഞാന്‍ തിരിഞ്ഞു പ്രമൊദിനെ നോക്കിയപ്പോള്‍ അവന്‍ ഇനിയും ഞാന്‍ ഇവിടെ നിന്നാല്‍ അവന്‍ ആ ഗ്ലാസ്‌ തല്ലിപ്പൊളിച്ചു അകത്തു വരും എന്ന രീതിയില്‍ ഭരതനാട്യം കളിക്കുന്നു..ഞാന്‍ അറിയാവുന്ന രീതിയില്‍ ആ കാപ്പിരിയോടു പ്രമോദിനെ കാണിച്ചു എന്റെ കൂടെ അവിടെ വരാന്‍ പറഞ്ഞു..അതു മനസ്സിലായ അയാള്‍ എന്റെ കൂടെ വന്നു..നല്ലൊരു കൊടുങ്ങല്ലൂര്‍ സ്തുതിയോടെ പ്രമോദ്‌ എന്നെ വരവേറ്റു..

ഞാന്‍ കാര്യങ്ങള്‍ എല്ലാം വിശദീകരിച്ചു പറഞ്ഞപ്പോള്‍ പ്രമോദ്‌ അവന്റെ കീശയില്‍ നിന്നും ഒരു 10,000 സെടിസ്‌ എടുത്തു സെക്യൂരിറ്റിക്കു കൊടുത്തു...മോര്‍ച്ചറി സ്പിരിറ്റ്‌ മൂലവെട്ടി എന്നു കരുതി അടിച്ചവനെ പോലെ ഞാന്‍ എന്റെ പെട്ടിക്കു മുകളില്‍ ഇരുന്നു...ശബരിമല മുരുകാ..(ബൈജു സ്റ്റൈല്‍) ഒരു കാളിനു 10,000 രൂപയോ???? വീട്ടിലേക്ക്‌ അപ്പോള്‍ വിളിക്കണമെങ്ങില്‍ രണ്ടു മാസത്തെ ശമ്പളം വേണ്ടി വരുമല്ലോ???


എടാ ഇവിടെ ഒരു ചായക്കു എത്രയാടാ? പ്രമോദ്‌ : 10,000..ഒരു ഊണിനോ?30,000..എല്ലാം തീരുമാനമായി..എന്റെ സാലറി പറഞ്ഞതു ആകെ 75,000 രൂപ ആണു..അതു ഇവിടെ രണ്ടു നേരം ചോറുണ്ണാന്‍ പോലും ഇല്ല..എടാ ഞാന്‍ തിരിച്ചു പോകുകയാ..നീ എനിക്കു ഒരു ടിക്കറ്റ്‌ എടുത്തു താ..നാട്ടില്‍ ചെന്ന് സ്ഥലം വല്ലോം വിറ്റ്‌ നിന്റെ കാശു തരാം..അവന്‍ കാര്യം മനസ്സിലാകാതെ അന്തം വിട്ടു നില്‍ക്കുകയാണു..എടാ കൂവെ ..എനിക്കു ശമ്പളം ആകെ 75,000 രൂപ മാത്രമേ ഉള്ളൂ..അതു ഒരു ദിവസം ഫുഡ്‌ കഴിക്കാന്‍ പോലും തികയില്ല..പിന്നെ ഇവിടെ നിന്നിട്ടെന്താ കാര്യം...അതു കേട്ട അവന്‍ ബാധ കയരിവനെ പോലെ ചിരിച്ചു...ഇനി ഇവനും ഭക്ഷണം ഒന്നും കിട്ടാതെ പ്രാന്ത്‌ ആയൊ??ചിരിയൊന്നു അടങ്ങിയപ്പോള്‍ അവന്‍ ഉവാച..എടാ..ഇവിടെ കറന്‍സി സെടിസ്‌ ആണു. അതിന്റെ ഡിനോമിനേഷന്‍ തുടങ്ങുന്നതെ 1,000 നിന്നും ആണു..10,000 സെടി എന്നു പറഞ്ഞാല്‍ നമ്മുടെ 50 രൂപയെ ഉള്ളൂ..മാത്രമല്ല..നിന്റെ സാലറി ഇവിടെ കിട്ടില്ല..അതു നേരെ നിന്റെ ബാങ്ക്‌ എക്കൗണ്ടിലേക്കു പോകും..നിനക്കു ഇവിടുത്തെ ചിലവിനു ലോക്കല്‍ കറന്‍സി മാസമാസം അലവന്‍സ്‌ എന്ന പേരില്‍ കിട്ടും..അതു മതി നിനക്കു ലാവിഷ്‌ ആയി ഒരു മാസം കഴിയാന്‍..അതോടെ ബുക്ക്‌ ചെയ്ത ടിക്കറ്റ്‌ ഞാന്‍ മനസ്സില്‍ ക്യാന്‍സല്‍ ചെയ്തു..

കാറിലേക്കു നടക്കുമ്പോള്‍ ചുറ്റുവട്ടം ഒന്നു നോക്കി.നല്ല വൃത്തിയുള്ള സ്ഥലം. ഒരു ചപ്പു ചവറും എവിടെയും ഇല്ല..കാറില്‍ നമ്മളെ കാത്ത്‌ സിജിച്ചായനും അജിത്തും ഉണ്ടായിരുന്നു..ഞങ്ങള്‍ താമസ സ്ഥലമായ ടെസ്സാനോയിലേക്ക്‌ തിരിച്ചു..യാത്രക്കിടെ പ്രമോദ്‌ ഘാനയെ പറ്റി വിശദമായി പറഞ്ഞു.ഘാന ഒരു റിപ്പബ്ലിക്‌ ആണു..1957 വരെ അതു ഒരു ബ്രിട്ടീഷ്‌ കോളനി ആയിരുന്നു..അതുകൊണ്ടു തന്നെ ബ്രിട്ടീഷ്‌ കള്‍ചര്‍ അവരുടെ ജീവിതത്തിന്റെ ഭാഗമാണു...ഘാനയുടെ അയല്‍ വക്കക്കാരായ ടോഗൊയും ഐവറി കോസ്റ്റും ഫ്രെഞ്ച്‌ ഭാഷ സംസാരിക്കുന്നവരാണെങ്കിലും ഘാനയില്‍ ഇംഗ്ലീഷ്‌ ആണു..വെസ്റ്റ്‌ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഏറ്റുവും സുരക്ഷിതം ഘാനയാണു...ഇവിടെ ഒരു സാധനവും ഉണ്ടാക്കുന്നില്ല..എല്ലാം ഇറക്കുമതി ചെയ്യുകയാണു..അതു കൊണ്ടു തന്നെ എല്ലാത്തിനും തീ പിടിച്ച വിലയും...ഇവിടുത്തെ വ്യാപാരം മുഴുവന്‍ സിന്ധികളുടെയും ലെബനീസുകലുടെയും കുത്തകയാണു. അവരാണെങ്കില്‍ വര്‍ഷങ്ങളായി ഇവിടെ സ്ഥിര താമസമാക്കിയവരും..പക്ഷെ ജോലിക്കു മുഴുവന്‍ ഇന്ത്യന്‍സ്‌ അല്ലെങ്കില്‍ ലെബനീസ്‌ ആണു..ലോക്കല്‍സ്‌ കുറഞ്ഞ സാലറിയില്‍ ജോലി ചെയ്തിട്ടും ഇന്ത്യന്‍സിനു ജോലി കിട്ടാന്‍ കാര്യം എന്താനെന്നോ..കാപ്പിരികളുടെ മോഷണം..എത്ര ശമ്പളം കിട്ടിയാലും തക്കം കിട്ടിയാല്‍ അവര്‍ മോഷ്ടിക്കും...അതോ മോഷ്ടിക്കുന്നത്‌ അവരുടെ ഭാഷയില്‍ ഒരു കുറ്റമല്ല...എന്റെ കയ്യില്‍ ഇല്ലാത്തതു കൊണ്ട്‌ ഞാന്‍ അവന്റെ കയ്യില്‍ നിന്നും എടുത്തു...അത്ര തന്നെ...മോഷ്ടാവിനെ സമൂഹത്തില്‍ നിന്നും ഒറ്റപ്പെടുത്തുന്ന ഒരു കാര്യവും അവിടെ ഇല്ല..അങ്ങനെ ഒറ്റപ്പെടുത്തേണ്ടി വന്നാല്‍ അവിടെ പിന്നെ കാപ്പിരികള്‍ കാണില്ല.അത്രക്കു വിശേഷപ്പെട്ട സ്വഭാവത്തിനു ഉടമകളായിരുന്നു അവര്‍..മാത്രമല്ല മഹാ മടിയന്മാരും..അവരുടെ ജോലികള്‍ എല്ലാം വിദേശികള്‍ കൊണ്ടു പോയിട്ടും അവര്‍ക്ക്‌ നമ്മളോട്‌ ബഹുമാനമാണു..അതിന്റെ കാരണം അവിടെയുള്ള ഇന്ത്യന്‍ റ്റീച്ചേഴ്‌സ്‌ ആണു..മാത്രമല്ല..കാപ്പിരികള്‍ക്കു ഭൂത പ്രേത പിശാചുക്കളില്‍ ഭയങ്കര വിശ്വാസം ആണു. അവരുടെ ഇടയിലും മന്ത്രവാദം എല്ലാം ഉണ്ട്‌.."ജുജു" എന്നണു അവര്‍ അതിനെ പറയുന്നത്‌..നൈജീരിയന്‍ സിനിമകളിലെ ഒരു അവിഭാജ്യ ഘടകം ആണു ഈ "ജുജു".."ജുജു" ചെയ്യുന്നവര്‍ക്കു ഇഷ്ടം പോലെ പൈസ ഉണ്ടാക്കാം, എന്തും ചെയ്യാം എന്നാണു അവര്‍ വിശ്വസിച്ചിരുന്നതു..പക്ഷെ ജുജു ആളുകള്‍ക്ക്‌ സന്താനലബ്ധി ഉണ്ടാകില്ല പോലും..അതുകൊണ്ടു മന്ത്രവാദികള്‍ അപൂര്‍വം ആയിരുന്നു...സിന്ധികള്‍ രാവിലെ പൂജ ചെയ്യുമ്പോള്‍ ചന്ദനത്തിരി കത്തിച്ചു പൂജ ചെയ്യും..അതുകണ്ട്‌ അവര്‍ ജുജുക്കാരാണെന്ന ഒരു തെറ്റിധാരണ ആളുകള്‍ക്ക്‌ ഉണ്ടായിരുന്നു...പക്ഷെ അവര്‍ക്ക്‌ കുട്ടികള്‍ ഉണ്ടായിരുന്നതു കൊണ്ട്‌ ഇവര്‍ മുന്തിയ ജുജുക്കാരാണു എന്നായിരുന്നു അവരുടെ വിശ്വാസം.

പിന്നെ സ്ത്രീകളുടെ കാര്യം..ഇവിടെ പുരുഷന്മാരേക്കാള്‍ വോയിസ്‌(ശബ്ദം അല്ല പവര്‍)സ്ത്രീകള്‍ക്കായിരുന്നു.. തലമുടിയും കളറും ഉണ്ടായിരുന്നെങ്കില്‍ എല്ലാ പ്രാവശ്യവും ഇവരായിരുന്നേനെ ലോക സുന്ദരികള്‍.അത്രക്കു ശരീര ഷേയ്പ്‌ ആണു ഇവിടുത്തെ സ്ത്രീകള്‍ക്ക്‌...ആഫ്രിക്കയിലെ ഗോള്‍ഡ്‌ മൈനുകളിലെ 60% വും ഘാനയിലാണു. പക്ഷെ ഇവിടുത്തെ സ്ത്രീകള്‍ക്കു സ്വര്‍ണത്തിനോട്‌ ഒരു ആക്രാന്തവും ഇല്ല..


(ഇനി ഞാന്‍ ഒരു ചായ കുടിച്ചു വരാം..ആരും പോകരുത്‌..ആഫ്രിക്കന്‍ യാത്ര വിവരണങ്ങള്‍ ഉടനെ എഴുതാം)

7 comments:

നാട്ടുകാരന്‍... said...

കാപ്പിരികളുടെ നാട്ടിലൂടെ നാട്ടുകാരന്‍ വീണ്ടും...റ്റൈപ്പിംഗ്‌ സ്പീഡ്‌ ഇല്ലാത്തതു കൊണ്ടാണു ഇങ്ങനെ തുടരന്‍ ആക്കുന്നത്‌..ക്ഷമിക്കുമല്ലൊ...

ശ്രീ said...

ആഫ്രിക്കന്‍ വിശേഷങ്ങള്‍ കൊള്ളാം മാഷേ...

ബാക്കി കൂടെ പോരട്ടേ... അപ്പഴേയ്ക്കും ഞാനുമൊരു ചായ കുടിച്ചിട്ടു വരാം.
;)

G.MANU said...

ഞാന്‍ അതു വാങ്ങി ബാറില്‍ നിന്ന് ഇറങ്ങിയവനു ഫ്രീ ആയി മോരും വെള്ളം കിട്ടിയതു പോലെ ഇരുന്നു

ഹഹ ചിരിച്ച് മതിയാവും മുമ്പേ സീരിയസ് കാര്യവും കേട്ടപ്പോള്‍ ചായ കുടിച്ച സുഖം മാഷേ

പ്ലീസ്.. അധികം വൈകാതെ അടുത്തത്..

(മൂലവെട്ടിയാണെന്നു കരുതി മോര്‍ച്ചറി സ്പിരിട്ട്..ഹഹ...ദൈവമേ ഈ ബ്ലോഗ് ആരും കാണുന്നില്ലേ..)

കടവന്‍ said...

പ്ലീസ്.. അധികം വൈകാതെ അടുത്തത്..

Anonymous said...

ഇനി അടുത്തത് പോരട്ടെ..

vivek said...

നാട്ടുകാരാ... വേഗം പോരെട്ടെ അടുത്തതു...... Super dear super...

"...ആഫ്രിക്കയിലെ ഗോള്‍ഡ്‌ മൈനുകളിലെ 60% വും ഘാനയിലാണു. പക്ഷെ ഇവിടുത്തെ സ്ത്രീകള്‍ക്കു സ്വര്‍ണത്തിനോട്‌ ഒരു ആക്രാന്തവും ഇല്ല"

hihihihi.....

puTTuNNi said...

പാര പാര പാര
പാര പാര പാര
.............
.............
മനു പാരയാക്കാന്‍ പറഞ്ഞപ്പോള്‍ കുറച്ചു പാര. കുറച്ചൂടെ പാരയാകാം മാഷേ. (അല്ലാതെ തന്നെ വായിച്ചാലും നല്ലോണം ചിരി വര്ണ്ട് ട്ടോ)

അടിപൊളി..