Saturday, 1 March 2008

കാപ്പിരികളുടെ നാട്ടില്‍

നാട്ടുകാര്‍ കൈ വെക്കും എന്ന സ്ഥിതി ആയപ്പോള്‍ പിന്നെ മദിരാശിയില്‍ നിന്നാല്‍ ചിലപ്പോള്‍ കേരളീയര്‍ക്ക്‌ ഒരു "മഹാ" ന്റെ നഷ്ടം സഹിക്കേണ്ടി വരും എന്നു തോന്നിയതിനാല്‍ കിട്ടിയ സമയം പാഴാക്കാതെ ഉടനെ വെസ്റ്റ്‌ ആഫ്രിക്കയില്‍ ശരിയായ ജോലിക്കു നാടുവിടുകയായിരുന്നു...മദിരാശിയില്‍ നിന്നും കേറുന്നതിനു മുന്‍പു ഗൂഗ്‌ളില്‍ ആദ്യം തപ്പിയതു ആഫ്രിക്കയില്‍ ഫുഡ്സ്‌ എന്താണു എന്നായിരുന്നു...നാട്ടുകാരനു പോകേണ്ട സ്ഥലമായ ഘാന എന്ന ഇടം പോലും ഗൂഗ്‌ളില്‍ കാണാന്‍ കഴിഞ്ഞില്ല..എന്തായാലും വളരെ കാലമായി അറിയുന്ന പ്രമോദ്‌ അവിടെ ഉള്ളതു കൊണ്ടു പേടിയൊന്നും തോന്നിയില്ല..ചെന്നൈയില്‍ നിന്നും നേരെ മുംബൈ അവിടെ നിന്നും എത്യൊപ്യ..അവിടുന്നു നേരെ അക്ക്ര(ക്യാപിറ്റല്‍ ഓഫ്‌ ഘാന), അതായിരുന്നു നമ്മുടെ ബീമാനം പോണ വയി...എന്തായാലും വിമാനത്തില്‍ കയറുന്നതു ആദ്യം.4 മണിക്കാണു വിമാനം പുറപ്പെടുന്നത്‌.നമ്മളു കേറിയ ഏറ്റുവും മുന്തിയ വണ്ടി തീവണ്ടി ആയിരുന്നു..അതില്‍ വരെ വൈകിട്ടു നാലു മണിയായാല്‍ കോളേജ്‌ പിള്ളേരുടെയും സ്കൂള്‍ കുട്ടികളുടെയും ജുഗല്‍ ബന്ദി ആകും എന്നു ഇത്രയും കാലത്തെ ഗവേഷണത്തില്‍ നിന്നും മനസ്സിലാക്കിയിരുന്നു...അതു കൊണ്ടു സെക്യൂരിറ്റി ചെക്കിംഗ്‌ കഴിഞ്ഞ ഉടനെ കയ്യിലുള്ള ബാഗും തൂക്കി ഫ്ലൈറ്റിലേക്കു ഓട്ടം ആയിരുന്നു..മെല്ലെ പോയാല്‍ സ്കൂള്‍ കുട്ടികള്‍ നിറഞ്ഞു സൈഡ്‌ സീറ്റ്‌ കിട്ടിയില്ലെങ്ങിലൊ? ഓട്ടം ഗേറ്റില്‍ അവസാനിച്ചു.സെക്യൂരിറ്റി ചേട്ടന്‍ ബസ്സ്‌ വരും എന്നു മൊഴിഞ്ഞതോടെ അതില്‍ ആദ്യം കയരാനുള്ള ശ്രമം തുടങ്ങി....എന്തായാലും കുട്ടികളെ ഒന്നും ചുറ്റും കാണത്തതു കൊണ്ടു അധികം തിരക്കു ഉണ്ടാക്കിയില്ല...വലതു കാല്‍ വചു ഫ്ലൈറ്റില്‍ കയറി.. ചെന്നപ്പോല്‍ ഒരു ചേച്ചി ഗുഡ്‌ ഈവെനിംഗ്‌ മൊഴിഞ്ഞു സീറ്റ്‌ കാണിച്ചു തന്നു..ഫ്ലൈറ്റില്‍ നിന്നും നെരെ നമുക്കു ഘാന യിലെക്കു പോകാം..(ഫ്ലൈറ്റിലെ വിശേഷങ്ങല്‍ വേറൊരു പോസ്റ്റ്‌ ആക്കാം) പിറ്റെ ദിവസം ആയപ്പോള്‍ അക്ക്ര എയര്‍പോര്‍ട്ടില്‍ ഞാനെത്തി..അവിടെ ചെന്നപ്പൊള്‍ കുറെ പല്ലു സെറ്റുകള്‍ വായുവില്‍ കൂടി ഒഴുകി വരുന്നു..സൂക്ഷിച്ചു നോക്കിയപ്പോള്‍ പല്ലു സെറ്റുകളുടെ കൂടെ അതിന്റെ ഉടമകളും ഉണ്ട്‌.അത്രക്കു ട്രേഡ്‌ മാര്‍ക്ക്‌ കറുപ്പ്‌ ആളുകള്‍...പുറത്തു വന്നു നോക്കിയപ്പൊല്‍ പ്രമോദിനെ കണ്ടില്ല. കുറച്ചു നേരം കാത്തു നില്‍ക്കാം എന്നു കരുതി..ആ സമയം കൊണ്ടു അവിടെ എല്ലാം ഒന്നു ചുറ്റി കറങ്ങി..പക്ഷെ 15 മിനിറ്റ്‌ നിന്നിട്ടും അവനെ കനാഞ്ഞപ്പോള്‍ അതു വരെ ഉണ്ടായിരുന്ന ധൈര്യം എല്ലാം പോയി..ഇനി ഞാന്‍ എറങ്ങേണ്ട സ്ഥലത്തു തന്നെ അല്ലെ ഇറങ്ങിയത്‌??? റയില്‍വേസ്റ്റേഷനിലെ പോലെ ബോര്‍ഡ്‌ ഒന്നും കാണുന്നും ഇല്ല..അപ്പോളാനു പ്രമോദിന്റെ മൊബൈല്‍ നമ്പര്‍ കയ്യില്‍ ഉണ്ടല്ലൊ എന്നു ഓര്‍മ വന്നത്‌ ...പക്ഷെ അതില്‍ നമ്മുടെ ഇന്ത്യയില്‍ നിന്നും വിളിക്കാനുള്ള കോഡ്‌ എല്ലാം ചേര്‍ന്നതായിരുന്നു.ലോക്കല്‍ ആയി വിളിക്കുമ്പോള്‍ എങ്ങിനെ വിളിക്കണം എന്നറിയില്ല...അതിനു മുന്‍പെ എവിടെ നിന്നാണു വിളിക്കേണ്ടത്‌ എന്നു നോക്കി നടന്നു..നോക്കുമ്പോള്‍ മൂലയില്‍ അവന്‍ പതുങ്ങി ഇരിപ്പുണ്ടു...അടുത്തു ചെന്നു നോക്കിയപ്പോള്‍ കോയിന്‍ ഇടാനുള്ള ഹോള്‍ ഒന്നും കണ്ടില്ല.."ശ്ശെടാ ഈ കുന്തം ഇനി ഫ്രീ ആയിട്ടു വിളിക്കാനുള്ളതാണോ? അല്ല എന്നു റീസീവര്‍ എടുത്തു നോക്കിയപ്പോള്‍ മനസ്സിലായി. കാരണം ഒരു മൂളല്‍ അല്ലാതെ ഡയല്‍ ടോണ്‍ ഇല്ലായിരുന്നു...മാത്രമല്ല ഡിസ്‌പ്ലേയില്‍ "പ്ലീസ്‌ ഇന്‍സെര്‍ട്‌ യുവര്‍ കാര്‍ഡ്‌" എന്നും കാണിച്ചു.അപ്പോള്‍ കാര്‍ഡ്‌ വേണം. അതിനി എവിടെ നിന്നും കിട്ടും..അടുത്തു കണ്ട ഒരു കാപ്പിരി ചേട്ടനോടു കാര്‍ഡ്‌ എവിടെ കിട്ടും എന്നു ഇന്ത്യന്‍ ഇംഗ്ലീഷില്‍ ചോദിച്ചു..ചേട്ടന്‍ ചേട്ടന്റെ ഇംഗ്ലീഷില്‍ മറുപടിയും തന്നു..."സന്തൊഷമായി ഗോപിയേട്ടാ"കാരണം ഒന്നും മനസ്സിലായില്ല അതു തന്നെ..എന്റെ "പാര്‍ഡന്‍ മീ" എല്ലാം നിര്‍ദയം തള്ളി ആ കാപ്പിരി പോയി..അതൊടെ ഘാനയില്‍ ഭാഷ അറിയാതെ പിച്ച തെണ്ടിയിട്ടു ഒരു പൈസ പോലും കിട്ടാതെ പട്ടിണി കിടന്നു മരിക്കുന്ന സീന്‍ വരെ എന്റെ മനസ്സിലെ പ്രൈവറ്റ്‌ സിനിമ കൊട്ടകയില്‍ കിടന്നു ഹൗസ്‌ ഫുള്‍ ആയി ഓടിക്കൊണ്ടിരുന്നു.അപ്പോലാണു നമ്മുടെ കുറുമാന്‍ ചേട്ടനു പണ്ടു കിട്ടിയതു പൊലെ ഒരു സിഖന്‍ ചേട്ടന്‍ വരുന്നതു കണ്ടത്‌..കണ്ടപാതി ചാടിവീണു ഞാന്‍ ഇംഗ്ലീഷ്‌ മലയാളം ഹിന്ദി തമിഴ്‌ എല്ലാം ചേര്‍ത്ത്‌ സിഖേട്ടനോട്‌ ഒന്നു ഫോണ്‍ ചെയ്യണം എന്നു പരഞ്ഞു...ഓഹ്‌..രക്ഷപെട്ടു എന്നു കരുതി ഇരുന്നപ്പോലാണു അയാള്‍ ആ ഞെട്ടിപ്പിക്കുന സത്യം പറഞ്ഞത്‌..സിഖും എന്നെ പോലെ ഘാനയില്‍ ആദ്യം ആയിട്ടാണു ..ചേട്ടനും ഫോണ്‍ ചെയ്യാന്‍ തപ്പുകയാണു..ഒരു വ്യത്യാസം.. ചേട്ടന്‍ കുറച്ചു കാലം നൈജീരിയയില്‍ ഉണ്ടായിരുന്നതു കൊണ്ടു കാപ്പിരികളുടെ ഇംഗ്ലീഷ്‌ മനസ്സിലാകും.."മൂക്കില്ലാ രാജ്യത്ത്‌ മുറിമൂക്കന്‍ രാജാവ്‌" എന്നു കരുതി സിഖേട്ടന്‍ മാത്രം കീ ജെയ്‌ എന്നു വിളിച്ചു ഞങ്ങള്‍ അടുത്ത ഒരു കാപ്പിരിയെ സമീപിച്ചു..സിഖെട്ടന്‍ അയാളോടു ഇംഗ്ലീഷില്‍ എന്തൊക്കെയൊ സംസാരിചു.ഇംഗ്ലീഷ്‌ ആണെന്നു എനിക്കു മനസ്സിലായത്‌ രണ്ടു പേരും ഇടക്കിടെ."ഓകെ" എന്നും "യാ..യാ" എന്നും പറയുന്നതു കേട്ടും മാത്രം ആയിരുന്നു...എന്റെ കാര്യത്തില്‍ ഒരു തീരുമാനം ആയി എന്നു ആ ലാംഗ്വേജ്‌ കേട്ടതൊടെ എനിക്കു മനസ്സിലായി...എന്തായാലും അടുത്തുള്ള കടയില്‍ കാര്‍ഡ്‌ കിട്ടും എന്നു മനസ്സിലായി..അപ്പോഴേക്കും സിഖന്റെ ആള്‍ എത്തി..അയാള്‍ ഉടനെ മുങ്ങി..നമ്മള്‍ ഒരു നൂറിന്റെ നോട്ടെടുത്ത്‌ കടക്കാരനു കൊടുത്തു.. ഒരു ടെലിഫോണ്‍ കാര്‍ഡ്‌ പറഞ്ഞു..അയാള്‍ അതു തിരിച്ചും മറിച്ചും നോക്കിയിട്ടു എന്തോ പറഞ്ഞു തിരിച്ചു തന്നു...അപ്പൊല്‍ വീണ്ടുമൊരു കാര്യം മനസ്സിലായി...മുംബൈയില്‍ നിന്നും ഡോളര്‍ മാറ്റിയില്ല..ഇവിടെ മള്‍റ്റി കറന്‍സി കൈമാറ്റം നടക്കുമെങ്ങിലും ഇന്ത്യന്‍ കറന്‍സി എദുക്കില്ല...എന്റെ സ്വന്തം കൊട്ടകയില്‍ വീണ്ടും ഒരു പടം ഹൗസ്‌ ഫുള്‍ റിലീസ്‌ ആയി...കുരച്ചു നേരം അവിടെ എല്ലം ചുറ്റികറങ്ങി..ഫോറെക്സ്‌ ബ്യൂറോ കണ്ടു പിടിച്ചു...കൗണ്ടറില്‍ ശൂര്‍പ്പണകയുടെ അനിയത്തിയെ പോലെ ഉള്ള ചേച്ചിയുടെ കയ്യില്‍ ഒരു 2000 രൂപ കൊടുത്തു ഡോളര്‍ തരാന്‍ പറഞ്ഞു...ഫോറിനേഴ്സിനോടു ഇടപെടുന്നതു കൊണ്ടാകം ചേച്ചിയുടെ ഇംഗ്ലീഷ്‌ കുരച്ചു മനസ്സിലായി.പക്ഷെ ആ ഇംഗ്ലീഷ്‌ കേല്‍ക്കാതതായിരുന്നു നല്ലതു എന്നെനിക്കു തോന്നി കാരണം ചേച്ചി പറഞ്ഞതു ഇന്ത്യന്‍ റുപീസ്‌ അവിടെ മാറാന്‍ പറ്റില്ല എന്നായിരുന്നു..അതോടെ നാലഞ്ചു മല്‍ട്ടികളര്‍ ഹൊറര്‍ മൂവീസ്‌ ഒരേ ടൈം എന്റെ കൊട്ടകയില്‍ ഓടി..ഇനി എന്താണു വഴി എന്നു നോക്കിയിരിക്കുമ്പോള്‍ കുറെ നേരമായി എന്റെ ചുറ്റികളികള്‍ ശ്രദ്ധിച്ചുകൊണ്ടിരുന്ന ഒരു സെക്യൂരിറ്റിക്കാരന്‍ വന്നു എന്തോ ചൊദിച്ചു? ഞാന്‍ "ങ്‌ഹേ"...എന്നു 3 വട്ടം അയാളുടെ ചോദ്യത്തിനു മറുപടി പറഞ്ഞപ്പോള്‍ അയാള്‍ സ്ലോ ആയി പരഞ്ഞു.. (തുടരും....എഴുതി ക്ഷീണിച്ചതു കൊണ്ടാ..അല്ലാതെ തുടരന്‍ ആക്കാനൊന്നും അല്ല..എല്ലാവരെയും പോലെ എനിക്കു ടൈപ്പിംഗ്‌ സ്പീഡ്‌ ഇല്ല..ബാക്കി ഉടനെ എഴുതി നിങ്ങളെ കൊല്ലുന്നതായിരിക്കും)

8 comments:

G.MANU said...

കുറെ പല്ലു സെറ്റുകള്‍ വായുവില്‍ കൂടി ഒഴുകി വരുന്നു..സൂക്ഷിച്ചു നോക്കിയപ്പോള്‍ പല്ലു സെറ്റുകളുടെ കൂടെ അതിന്റെ ഉടമകളും ഉണ്ട്‌.അത്രക്കു ട്രേഡ്‌ മാര്‍ക്ക്‌ കറുപ്പ്‌ ആളുകള്‍

ഹഹഹ സ്വാഗതം..
തുടക്കം തന്നെ സൂപ്പര്‍ നാട്ടുകാര...
അടുത്ത അത് പോരട്ടെ.. ക്ഷമയില്ല..

പിന്നെ പാരഗ്രാഫ് തിരിച്ചൊന്നെഴുതിയാല്‍ വായനാ സുഖം കൂടിയേനേ..
കുറച്ച്..എന്നത് കുരച്ച് ആയപ്പോള്‍ ഒരു കല്ലുകടി..അതും ശ്രദ്ധിച്ചോളൂ..

ഒരു സ്റ്റാര്‍ ആവാനുള്ള യോഗം കാണുന്നുണ്ട്..

ആശംസകള്‍...

ശ്രീ said...

വിവരണം കലക്കീട്ടോ. നല്ല തുടക്കം.

തുടരനാക്കാതെ മുഴുമിപ്പിയ്ക്കാമായിരുന്നു. ഇനീപ്പോ ബാക്കി എപ്പഴാ?
:)

Anonymous said...

Nice blog, especially refreshing to see content that appeals to the Malayalam audience. I would like to introduce you to a quick and easy method of typing Malayalam on the Web.
You can try it live on our website, in Malayalam!

http://www.lipikaar.com

Download Lipikaar FREE for using it with your Blog.

No learning required. Start typing complicated words a just a few seconds.

> No keyboard stickers, no pop-up windows.
> No clumsy key strokes, no struggling with English spellings.

Supports 14 other languages!

Unknown said...

നാടുകാരാ.. തുടക്കമാണല്ലെ..? കലക്കി. കാപ്പിരികളുറ്റെ നാട് എന്ന് തലക്കെട്ട് കണാ നോക്കീത്. പൊറ്റക്കാടിന്റെ സഞ്ചാര സാഹിത്യത്തിന്റെ പുനര്‍ജനിയാകുമൊന്നു നൊക്കാനാ വന്നത്. എന്തായാലും കലക്കി. ഇനീം ഇങ്ങട് പോരട്ടെ...

ബിന്ദു കെ പി said...

നാട്ടുകാരാ,
തുടക്കം അടിപൊളി..!

ഞാനും ഒരു തുടക്കക്കാരിയാണ്. വനജയുടെ പോസ്റ്റില്‍ നിന്നാണ് ഇതിലെത്തിയത്
ആശംസകള്‍.

vivek said...

നാട്ടുകാരാ

തുടക്കം തന്നെ കലക്കിട്ടൊ....... വേഗം നൊക്കു ബാക്കി...
ഈ കാത്തിരിപ്പു ഭയങ്കരാ Boring anu മാഷെ ....
എന്തയാലും ബ്ലോഗിലെ ഒരു പുലിയാവനുള്ള സകല ലക്ഷണവും കാണനുണ്ടു.

puTTuNNi said...

എന്റെ നാട്ടുകാരനല്ലെങ്കിലും, നാട്ടുകാരാ... തകര്‍പ്പന്‍...

പല്ലുസെറ്റ് ശരിക്കും ചിരിപ്പിച്ചു... കുടുകുടാ ചിരിപ്പിച്ചു..

വിക്രമാദിത്യന്‍ said...

'നാടുകാരാ...
ആഫ്രിക്കന്‍ വിശേഷങ്ങളുടെ തുടക്കം തകര്‍ത്തു. അടുത്തത് ഉടനെയുണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. മടി മാറ്റി വേഗം എഴുത്ത് തുടങ്ങുക....

ആശംസകളോടെ
വിക്രമാദിത്യന്‍